കണ്ണൂര്‍: റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ഇന്നലെ കാലത്ത് 9 മണിയോടെ ഏഴിമല റെയില്‍വെ സ്റ്റേഷനടുത്ത ചെങ്കൊരിച്ചാല്‍ പാലത്തിന് സമീപമാണ് സംഭവം.
കൊവ്വപ്പുറത്തെ തെക്കുമ്ബാട്ടെ പാക്കന്‍ നാരായണന്‍ വിജയ ദമ്ബതികളുടെ മകള്‍ ദൃശ്യ(17)യാണ് മരിച്ചത്. കുഞ്ഞിമംഗലം ഗവ.ഹയര്‍സെക്കന്ററിh സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: വിനീത, സുകന്യ.
Post Your Comments