IndiaNewsUncategorized

കേരള- കർണാടക അതിർത്തിയിൽ നരഭോജി മൃഗം?

ഇപ്പോള്‍ വാട്ട്‌സ്ആപിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്ന ഒരു വാർത്തയാണ് കേരളാ- കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും നരഭോജിയായ ഒരു അപൂര്‍വ്വ മൃഗത്തെ പിടികൂടിയെന്നത്‌. നാല് മൃഗങ്ങളെ സ്ഥലത്ത് കണ്ടുവെന്നും എന്നാല്‍ ഒന്നിനെ മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞതെന്നും ചിത്രം സഹിതം പ്രചരണം നടന്നു. സംഭവത്തിന്റെ സത്യാവസ്ഥ അറിയാതെ വാര്‍ത്തയും ചിത്രങ്ങളും നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പരിഭ്രാന്തരായ പലരും വാര്‍ത്ത പല ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലും ജാഗ്രതാ നിര്‍ദേശം കണക്കെ പ്രചരിപ്പിച്ചു.

പക്ഷെ സംഭവത്തിന്റെ സത്യാവസ്ഥ തികച്ചും വ്യത്യസ്ഥമാണ്. കേരളാ അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ നരഭോജിയുടേത് എന്ന തരത്തില്‍ പ്രചരിച്ചത് 2015ല്‍ മലേഷ്യയില്‍ നിന്നും പിടികൂടിയ മലങ്കരടിയുടെ ചിത്രങ്ങളാണ്. മലേഷ്യയിലെ സിബുവില്‍ നിന്ന് നാട്ടുകാരാണ് ആദ്യം ഈ കരടിയെ കണ്ടെത്തിയത്.
വിളര്‍ച്ച കാരണം രൂപമാറ്റം സംഭവിച്ച പെണ്‍കരടിയെ മറ്റേതെങ്കിലും അപൂര്‍വജീവി ആകാമെന്ന ധാരണയിലാണ് നാട്ടുകാര്‍ പിടികൂടിയത്. എന്നാല്‍ വിളര്‍ച്ചയും മറ്റ് പല രോഗങ്ങളും കാരണമാണ് കരടിക്ക് രൂപമാറ്റം സംഭവിച്ചതെന്നും മൃഗഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കരടിയെ കണ്ടെത്തിയ അന്നു തന്നെ മതാംഗ് മൃഗസംരക്ഷണ വകുപ്പ് ഇതിന്റെ ചികിത്സയും തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം മലേഷ്യയില്‍ കരടിയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് നിരവധി പേരാണ് സത്യാവസ്ഥ അറിയാതെ കെട്ടുകഥകള്‍ ചമച്ച് ചിത്രങ്ങളും വാര്‍ത്തയും പ്രചരിപ്പിച്ചത്. തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയതോടെയാണ് അന്ന് പ്രചരണങ്ങള്‍ക്ക് അവസാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button