മുംബൈ: സേവിങ്സ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് 60 ശതമാനം നികുതി അടയ്ക്കാൻ ആദായനികുതി വകുപ്പ് നിർദേശം നൽകിയേക്കാം എന്ന് സൂചന. പുതിയതായി ഭേദഗതി ചെയ്ത ആദായ നികുതി നിയമത്തില്‍ നിക്ഷേപത്തിന്റെ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാലാണിത് . എന്നാൽ കഴിഞ്ഞ ഏപ്രിൽ മുതൽ നിക്ഷേപിച്ച തുകയ്ക്ക് ഉറവിടം ബോധ്യപ്പെടുത്താൻ കഴിയുമെങ്കിൽ നികുതി ഒടുക്കേണ്ടതില്ല.
2.5 ലക്ഷം രൂപവരെയുളള നിക്ഷേപത്തിന് അന്വേഷണം നേരിടേണ്ടി വരില്ല. എന്നാൽ ഏപ്രിൽ ഒന്നിന് ശേഷം രണ്ടരലക്ഷത്തിൽ കൂടുതൽ തുക അക്കൗണ്ടിലെത്തിയിട്ടുണ്ടെങ്കിൽ സൂക്ഷ്മപരിശോധന നേരിടേണ്ടി വരും.
Post Your Comments