![](/wp-content/uploads/2016/12/JIO.jpg)
ന്യൂഡൽഹി: റിലയൻസ് ജിയോ തങ്ങളുടെ സൗജന്യ ഓഫർ കാലാവധി നീട്ടിയെങ്കിലും പ്രതിദിന ലഭ്യമാക്കുന്ന സൗജന്യ ഡാറ്റയിൽ കുറവ് വരുത്തിയേക്കും. നിലവില്‍ പ്രതിദിനം നാല് ജിബി 4ജി ഡാറ്റയാണ് ജിയോ നൽകുന്നത്. എന്നാൽ പുതിയ പ്രഖ്യാപനത്തിൽ ഒരു ജിബിയുടെ ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്നാണ് മുകേഷ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്.
ഇത് നിലവിൽ വന്നാൽ പ്രതിദിനം ഒരു ജിബി സൗജന്യ ഡാറ്റയാകും ലഭ്യമാകുക .എല്ലാ ഉപയോക്താക്കള്‍ക്കും ഒരുപോലെ ജിയോയുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നതിനായാണ് ഈ പദ്ധതി എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജിയോയുടെ 80 ശതമാനം ഉപയോക്താക്കളും ഒരു ജിബിയില്‍ താഴെ ഡാറ്റയാണ് പ്രതിദിനം ഉപയോഗിക്കുന്നതെന്നും അംബാനി വ്യക്തമാക്കി.
Post Your Comments