ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് ടോള്‍ ബൂത്തുകളില്‍ സൈനികരെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളിലെ ദേശീയ പാതയിലെ രണ്ട് ടോള്‍ ബൂത്തുകളിലാണ് സുരക്ഷയ്ക്കായി പട്ടാളത്തെ നിയമിച്ചിരിക്കുന്നത്. ഇത്തരം നടപടി അനുവദിക്കാന്‍ പറ്റില്ലെന്ന് മമത പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെയാണ് സൈനികരെ നിയമിച്ചിരിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥയാണോയെന്ന് മമത ചോദിക്കുന്നു. ബംഗാളിലെ ദാന്‍കുനിയിലെയും പാല്‍സിറ്റിലെയും ടോള്‍ ബൂത്തുകളിലാണ് സൈനികരെ നിയമിച്ചിരിക്കുന്നത്. എന്തിനാണ് ഇങ്ങനെയൊരു നടപടി കേന്ദ്രം എടുത്തതെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല.
സംസ്ഥാനത്ത് സൈന്യത്തിന് മോക് ഡ്രില്‍ നടത്തണമെങ്കിലും സര്‍ക്കാറിന്റെ അനുമതി വേണം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ബാസുദേവ് ബാനര്‍ജി വഴി കേന്ദ്രത്തിന് പരാതി നല്‍കുമെന്നും മമത പറഞ്ഞു.
Post Your Comments