മുംബൈ:റിലയന്‍സ് ജിയോ ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി. .ഇതനുസരിച്ച് നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഓഫര്‍ ലഭ്യമാകും.ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.തങ്ങളുടെ എതിരാളികളായ മൂന്ന് ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുകേഷ് അംബാനി പറയുകയുണ്ടായി.ടെലികോം കമ്പനികളുടെ പേരെടുത്ത് പറയാതെയായിരിന്നു ആരോപണം.അതേസമയം ഐഡിയ, എയര്‍ടെല്‍, വൊഡാഫോണ്‍ കമ്പനികള്‍ക്ക് എതിരെ റിലയന്‍സ് ജിയോ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
Post Your Comments