തിരുവനന്തപുരം: ആര്‍എസ്എസിന്റെ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് പോയ ജി. പദ്മകുമാര്‍ ബിജെപിയിലേക്ക് തിരിച്ചെത്തി. സിപിഎമ്മില്‍ ചേര്‍ന്ന് നാല് ദിവസത്തിനുള്ളില്‍ തന്നെ തിരികെ ബിജെപിയിലെത്തുകയായിരുന്നു.
പുത്തരിക്കണ്ടത്ത് യുവമോര്‍ച്ച നടത്തിയ കെ.ടി.ജയകൃഷ്ണന് അനുസ്മരണ സമ്മേളനത്തിലാണ് പദ്മകുമാര്‍ ബി.ജെ.പിയിലേക്ക് തിരികെ വരുന്നതായി പ്രഖ്യപിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പദ്മകുമാറിന്റെ പാര്‍ട്ടി മാറ്റം. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും സെക്രട്ടേറിയറ്റ് അംഗം അജയകുമാറിന്റേയും സാന്നിദ്ധ്യത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് പദ്മകുമാര്‍ സി.പി.എമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.
പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. പദ്മകുമാറിനെ സ്വീകരിക്കാന്‍ പാര്‍ട്ടി തലസ്ഥാനത്ത് മന്ത്രിമാരുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നടത്താനിരിക്കെയാണ് വീണ്ടും പദ്മകുമാര്‍ ബിജെപിയിലേക്ക് തിരിച്ചെത്തിയത്.
ആശയക്കുഴപ്പമാണ് തന്നെ അങ്ങനെയൊരു തീരുമാനത്തില്‍ കൊണ്ടെത്തിച്ചതെന്ന് പദ്മകുമാര്‍ പറയുന്നു. സിപിഎമ്മില്‍ എത്തിയപ്പോള്‍ ഐഎസില്‍ എത്തിയ പ്രതീതിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments