Gulf

ഷാര്‍ജയില്‍ വന്‍ അഗ്നിബാധ

ഷാര്‍ജ● ഷാര്‍ജയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍തീപ്പിടുത്തം.അൽനാദയിൽ അല്‍-ഇത്തിഹാദ് റോഡിലെ സഫീർ മാളിനു സമീപമുള്ള കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ മലയാളിയുടെ അടക്കം എട്ടുഫ്ലാറ്റുകള്‍ കത്തിനശിച്ചു. ആളപായമില്ല.

അല്‍-ബന്ദ്രി കെട്ടിടത്തിന്റെ ടവര്‍ ബിയിലെ 13 ാം നിലയിലാണ് ഉച്ചയ്ക്ക് 12.30ഓടെ ആദ്യം കണ്ടത്. പിന്നീട് തീ ടവര്‍ എയിലേക്കും പടരുകയായിരുന്നു. 75 മിനിട്ടിനകം തീയണയ്ക്കാന്‍ കഴിഞ്ഞതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. താമസക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ഗ്രൗണ്ട് ഫ്ലോറും താമസയോഗ്യമായ 21 നിലകളും മൂന്ന് പാര്‍ക്കിംഗ് ഫ്ലോറുകളുമാണ് കെട്ടിടത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button