വാഷിംഗ്ടൺ:നോട്ട് നിരോധനത്തെ പിന്തുണച്ച് അമേരിക്ക.ആയിരം അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണക്കുന്നുവെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കലെന്നും അദ്ദേഹം പറയുകയുണ്ടായി.
പേട്ടെന്നുള്ള നോട്ട് നിരോധനം മൂലം ജനങ്ങൾക്ക് ചെറിയ അസൗകര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം.എന്നാല്‍ അഴിമതിയെ കൈകാര്യം ചെയ്യാന്‍ ഇത് അത്യാവശ്യമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.കൂടാതെ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments