ഇരട്ട സിം സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് തങ്ങളുടെ ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണുമായി കൂള്‍ പാഡ്. മെഗാ 3, നോട്ട് 3എസ് സ്മാര്‍ട്ട് ഫോണുകളാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. വോള്‍ട്ടി പിന്തുണയോടുകൂടിയ ട്രിപ്പിള്‍ സിം സ്ലോട്ടുകളാണ് കൂള്‍പാഡ് മെഗാ 3യുടെ പ്രധാന പ്രത്യേകത. കൂടാതെ നോട്ട് 3 എസ്സില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1.25GHz മീഡിയടെക് MT6737 ക്വാഡ്കോര്‍ പ്രൊസസര്‍, 2 ജിബി റാം ഉള്ള ഫോണിനു 269ppi പിക്സല്‍ സാന്ദ്രതയോടുകൂടിയ 5.5 ഇഞ്ച് എച്ച് ഡി (720 x 1080 പിക്സല്‍) ഐ.പി.എസ് ഡിസ്പ്ലേയാണുള്ളത്. 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് 64 ജി.ബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും. യഥാക്രമം 6999 രൂപ, 9999 രൂപ വിലയുള്ള ഫോണ്‍ ഡിസംബര്‍ എഴ് മുതല്‍ ഇന്ത്യന്‍ വിപണയില്‍ ലഭ്യമായി തുടങ്ങും.
Post Your Comments