
ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്ന് രാജ്യത്തെ ജനങ്ങൾ രണ്ട് തട്ടിലാണ്. കാരണം പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഏറെയാണ്.നോട്ട് നിരോധനത്തിലൂടെ കള്ളപ്പണവും അഴിമതിയും തടയാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം.അതേസമയം സ്വന്തമായി സമ്പാദിച്ചുണ്ടാക്കിയ പണം പിന്‍വലിക്കാന്‍ പോലും അനുമതി നല്‍കാതെ കഷ്ടപ്പെടുത്തുന്ന കേന്ദ്ര നീക്കത്തെ പഴിക്കുന്ന മറ്റൊരു വിഭാഗം .ഇങ്ങനെ നോട്ട് നിരോധനത്തിൽ പല അഭിപ്രായങ്ങളും ഉയർന്നു വരുന്ന സാഹചര്യത്തിൽ ഒരു വീട്ടമ്മ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രധാനമന്ത്രിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും അംഗീകരിക്കുന്ന രശ്മി എന്ന വീട്ടമ്മ മോദി വിരുദ്ധനായ ഭർത്താവിനെപോലും ഉപേക്ഷിക്കാൻ തയ്യാറായിരിക്കുകയാണ്.
മോദിയെ പിന്തുണയ്ക്കുന്ന ഈ വീട്ടമ്മയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമായിരിക്കുകയാണ്.രശ്മി ജയിനെന്ന വീട്ടമ്മയാണ് മോദിക്കായി സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ പോലും തയ്യാറാണെന്ന് പ്രഖ്യാപിച്ച് എടിഎം ക്യൂവില്‍ നിന്ന് രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവ് മോദി വിരുദ്ധനായതിനാൽ അദ്ദേഹത്തെ ഉപേക്ഷിക്കാൻ തയ്യാറാണെന്ന് രശ്മി പറയുന്നു.യാതൊന്നും പ്രതീക്ഷിക്കാതെ ജോലി ചെയ്യുകയാണ് പ്രധാനമന്ത്രി. കാശില്ലാത്ത എടിഎം കൗണ്ടറുകളില്‍ മോദിയാണോ പണം കൊണ്ടു നിറക്കേണ്ടതെന്നും ഇവര്‍ ചോദിക്കുന്നു.ഇതിനോടകം തന്നെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
https://youtu.be/DEjJskuzwIs
Post Your Comments