ദില്ലി: നഗ്രോതയിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണം അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്ക്കുള്ള പ്രതികാരമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറിയ ഭീകരരാണ് സൈനിക യൂണിറ്റിനുള്ളില്‍ കയറി സൈനികരുടെ കുടുബാംഗങ്ങളെ ബന്ദികളാക്കി ആക്രമണം നടത്തിയത്. സൈന്യം വധിച്ച ഭീകരരില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ക്കിടയില്‍ നിന്നാണ് സൈനിക ക്യാമ്പ് ആക്രമിച്ചത് പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനുള്ള പ്രതികാരമായാണ് ആക്രമണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പ് ലഭിച്ചത്. ഉറുദുവിലായിരുന്നു കുറിപ്പ്.
രണ്ട് ഓഫീസര്‍മാരും അഞ്ച് സൈനികരുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. സൈനിക ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ കയറി 12ഓളം പേരെ ബന്ദികളാക്കിയായിരുന്നു ആക്രമണം. പൊലീസ് യൂണിഫോമി 166 മീഡിയം റെജിമെന്റിലെത്തിയ ഭീകരരായിരുന്നു ആക്രമിച്ചത്
ഉദ്ധംപൂരിലെ ടോള്‍ പ്ലാസ വഴിയാണ് ഭീകരര്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലം എങ്ങനെയാണ് ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments