റിയാദ്: സൗദിയില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് വാഹനം ഓടിച്ചുകൂടാ? സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ ചോദിക്കുന്നു. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സ്ത്രീകളെ വാഹനം ഓടിക്കാന്‍ അനുവദിക്കണമെന്നാണ് അല്‍വലീദ് പറയുന്നത്. സ്ത്രീകള്‍ക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.
സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനും, സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതിനും നിലവിലുള്ള നിയമം തിരുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഇതിനെതിരെ നടന്നിട്ടും കാലങ്ങള്‍ ഇത്രയായിട്ടും സൗദിയില്‍ ഈ നിയമത്തിന് ഒരുമാറ്റവും വന്നിട്ടില്ല. ലോകത്തില്‍ വെച്ച് വനിതകള്‍ക്ക് നേരെയുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഒന്നാണ് സൗദിയിലുള്ള ഡ്രൈവിംഗ് വിലക്ക്.
ഇങ്ങനെയൊരു രാജ്യം വേറെയില്ലെന്നും അല്‍വലീദ് ബിന്‍ തലാല്‍ ചൂണ്ടിക്കാണിക്കുന്നു. വാഹനമോടിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയുന്നത് അവര്‍ക്ക് വിദ്യാഭ്യാസം നേടുന്നതില്‍ നിന്നു തടയുന്നതിനും, വ്യക്തി സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതിനും തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments