പ്രമുഖ ചൈനീസ് മൊബൈൽ ഫോണ്‍ നിർമാതാക്കളായ ഷവോമി തങ്ങളുടെ ആദ്യ ലാപ്ടോപ്പ് എംഐ നോട്ട്ബുക്ക് എയര്‍ പുറത്തിറക്കി. മാക്ക് ബുക്ക് എയറിനേക്കാള്‍ പതിനൊന്നു ശതമാനത്തോളം ചെറിയ ബോഡി സ്ട്രച്ചറുള്ള എംഐ നോട്ട്ബുക്ക് എയര്‍ ഷവോമി ഇറക്കുന്ന ആദ്യ ലാപ്ടോപ്പായതിനാൽ രൂപത്തിലും ഭാവത്തിലും മികവ് പുലര്‍ത്താന്‍ കമ്പനി വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്.
എഡ്ജ്ടുഎഡ്ജ് ഗ്ലാസ് പ്രോട്ടക്ഷന്‍, ഫുള്‍ മെറ്റല്‍ ബോഡി 13.3 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ ഉള്ള ലാപ്ടോപ്പിൽ ആറാം തലമുറ ഇന്റല്‍കോര്‍ ഐ5 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 8ജിബി ഡിഡിആര്‍4റാമും, 256 ജിബി പിസിഎൽഐ എസ്‌എസ്ഡി മെമ്മറി സ്റ്റോറേജ് കമ്പനി നൽകിയിട്ടുണ്ട്. എച്ച്ഡിഎംഐ പോര്‍ട്ട്, യുഎസ്ബി 3.0 പോര്‍ട്ടുകള്‍, ടൈപ്പ്സി യുഎസ്ബി ചാര്‍ജിംങ് പോര്‍ട്ട് ,9.5 മണിക്കൂര്‍ ബാറ്ററി ലൈഫ്, ഡോള്‍ബി സ്പീക്കറുകള്‍, എന്നിവ ലാപ്ടോപ്പിലെ മറ്റു പ്രത്യേകതകളാണ്. വിന്‍ഡോസ് 10 ഓപ്പറേറിംങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിന് 51,400 രൂപയാണ് വില. 12.5 ഇഞ്ച് ഡിസ്പ്ലേ സൈസിലും എംഐ നോട്ടബുക്ക് എയര്‍ ഷവോമി വിപണിയിൽ ഇറക്കിയിട്ടുണ്ട്.
Post Your Comments