Kerala

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെങ്കില്‍ നടപടി വേണമെന്ന് വി.എസ്

തിരുവനന്തപുരം : മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെങ്കില്‍ നടപടി വേണമെന്ന് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പോലീസിന്റെ പ്രതിബദ്ധത വര്‍ധിപ്പിക്കാനാണ് ഇത് പറയുന്നതെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും വി.എസ് ആവശ്യപ്പെട്ടു. തെറ്റായ ആശയപ്രചരണം നടത്തുന്നവരെ കൊല്ലരുത്. അവരുമായി ചര്‍ച്ചയാണ് വേണ്ടത്. ഇക്കാര്യം ഉന്നത നീതിപീഠംപോലും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button