KeralaNews

സഖാക്കൾ എന്ന് സ്വയം അവകാശപ്പെട്ടാൽ ആരും സഖാവാകില്ല: എം. സ്വരാജ്

തിരുവനന്തപുരം:നിലമ്പൂർ സംഭവത്തിൽ നിലപാട് വ്യക്തമാക്കി എം സ്വരാജ് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
“മൂന്ന് കാര്യങ്ങളെക്കുറിച്ച് ‘ എന്ന തലകെട്ടോടു കൂടിയാണ് പോസ്റ്റ് തുടങ്ങുന്നത്. നിലമ്പൂരിലെ സംഭവം, മാവോയിസം, മോര്‍ഫിംഗ് കലാകാരന്‍മാര്‍ എന്നീ ഉപശീർഷകങ്ങളിലൂടെയാണ് സ്വരാജ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

നിലമ്പൂര്‍ സംഭവത്തില്‍ പൊലീസിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.പോലീസ് പറയുന്നത് കളവാണെന്നും പിടികൂടിയ ശേഷം വെടിവെച്ചുകൊന്നതാണെന്നുമുള്ള വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സംശയിക്കുന്നവർക്ക് അതിന് മതിയായ കാരണങ്ങളുണ്ടെന്നും പോസ്റ്റിൽ പറയുന്നു.വർഗീസിന്റെ അനുഭവം മറക്കാറായിട്ടില്ല എന്നും ഓർമ്മിപ്പിക്കുന്നുണ്ട്. വർഗീസ് / രാജൻ സംഭവങ്ങളെപ്പോലെ പോലീസ് ഭാഷ്യം അപ്പടി സ്വീകരിച്ച് ഫയൽ അടയ്ക്കുന്ന സർക്കാരല്ല ഇപ്പോൾ കേരളത്തിലുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.ആരെയും ഒരു നക്സലൈറ്റോ തീവ്ര ചിന്താഗതിക്കാരനോ ആക്കി മാറ്റാവുന്ന സാഹചര്യങ്ങളാണ് ഇന്നത്തെ ഇന്ത്യയിലുള്ളതെന്നും . തച്ചുടയക്കപ്പെടേണ്ടതാണ് ഈ സാമൂഹ്യ വ്യവസ്ഥയെന്ന് കരുതുന്ന, കണ്ണീരും പട്ടിണിയും ചൂഷണവുമില്ലാത്ത ലോകം പുലരണമെന്ന് ആഗ്രഹിക്കുന്ന ആരെയും കുറ്റപ്പെടുത്താൻ തനിക്കാവില്ലെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button