ന്യൂഡൽഹി: പണം നിക്ഷേപിക്കുന്നതിൽ ആർ.ബി.ഐ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു .. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതല്‍ ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.പഴയ അഞ്ഞൂറ്,ആയിരം ഒഴികെയുള്ള നോട്ടുകൾ വഴി നടത്തുന്ന നിക്ഷേപങ്ങളാണ് പിൻവലിക്കാനാകുക.ഇതിന് പകരമായി പുതിയ രണ്ടായിരം ,അഞ്ഞൂറ് നോട്ടുകളായിരിക്കും പിൻവലിക്കുമ്പോൾ നൽകുക..ഇതനുസരിച്ച് ബാങ്കില്‍ നിന്ന് സ്ലിപ്പ് എഴുതി എപ്പോള്‍ വേണമെങ്കിലും തുക നിക്ഷേപിക്കാം.എന്നാല്‍ എടിഎം വഴി തുക പിന്‍വലിക്കാനാവില്ല
അതേസമയം നേരത്തേ നിലവിലുള്ള 24,000 രൂപ എന്ന പരിധി ഇതിന് ബാധകമാവില്ലെന്ന് ആർ.ബി.ഐ അറിയിച്ചിട്ടുണ്ട്.എന്നാൽ ഇന്നലെ വരെ നിക്ഷേപിച്ച തുകയില്‍ നിന്നും ആഴ്ചയിൽ 24000 രൂപയും ദിവസത്തില്‍ 2500 രൂപയും മാത്രമേ പിന്‍വലിക്കാനാകൂ.
Post Your Comments