NewsIndia

കള്ളപ്പണക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും തിരിച്ചടി : ഇന്ത്യയില്‍ കറന്‍സിയ്ക്ക് പകരം പുതിയ സംവിധാനം : ഇനി ഇടപാടുകള്‍ നടത്താന്‍ പണം വേണ്ട : മോദിയുടെ ധീരമായ നടപടിയ്ക്ക് ലോകപ്രശംസ

ന്യൂഡല്‍ഹി: രാജ്യത്ത് സമൂലമായ മാറ്റം കൊണ്ടുവരണമെന്ന ലക്ഷ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കറന്‍സി രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പ്രധാനമന്ത്രി അതിനായി വിഭാവനം ചെയ്യുന്നത് ഒട്ടേറെ പദ്ധതികളാണ്. ഏറ്റവും പുതിയ ‘മന്‍ കി ബാത്’ പ്രസംഗത്തില്‍ തന്റെ ലക്ഷ്യം കറന്‍സി രഹിത ഭാരതമാണെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. ഭരണം ഒഴിയും മുന്‍പ് രാജ്യത്ത് നോട്ടിന്റെ ഉപയോഗം പത്ത് ശതമാനമാക്കി കുറയ്ക്കാനാണ് മോദിയുടെ തീരുമാനം. കാര്‍ഡ് പേയ്‌മെന്റും ഓണ്‍ലൈന്‍ ബാങ്കിങ്ങും സാധാരണക്കാര്‍ക്ക് വഴങ്ങാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളും കൊണ്ടുവരും
പണം ഉപയോഗിക്കുന്നതിന് പകരമുള്ള പലവിധത്തിലുള്ള പേമെന്റ് സംവിധാനങ്ങളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

1. യു.പി.ഐ

മൊബൈലില്‍നിന്ന് സന്ദേശമയക്കുന്നത്ര ലാഘവത്തോടെ പണമിടപാട് നടത്താന്‍ സാധിക്കുന്ന യുപിഐ കൊണ്ടുവരാനാണ് പ്രധാനമന്ത്രി ആലോചിയ്ക്കുന്നത്. ഇതുപ്രകാരം ബാങ്കിലോ എടിഎമ്മിലോ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുകയും യുപിഐ ആപ്പ് മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യുകയും വേണം. തുടര്‍ന്ന് നിങ്ങളുടേതായ യൂസര്‍നെയ്മും പാസ്‌വേര്‍ഡുമുണ്ടാക്കുക. എവിടെനിന്നും പണം ആരുടെയും അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. ഇതിന് മുന്‍കൂട്ടി ബെനിഫിഷ്യറിയെ ആഡ് ചെയ്യേണ്ടതില്ല.

2. ഇവാലറ്റ്

മൊബൈല്‍ ഫോണിലെ പഴ്‌സാണ് ഇവാലറ്റ്. മൊബൈലിലൂടെയോ കമ്പ്യൂട്ടറിലൂടെയോ പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകും. വിവിധ ഇവാലറ്റ് സര്‍വീസുകളിലേതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക. ഇതു നിങ്ങളുടെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ നെറ്റ് ബാങ്കിങ്ങുമായോ ബന്ധപ്പെടുത്തുക. ബാങ്കുകളും ടെലിക്കോം കമ്പനികളും വരെ ഇവാലറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

3, കാര്‍ഡ്, പി.ഒ.എസ്

പണത്തിന് പകരം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മണിയാണ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍. നിങ്ങളുടെ അക്കൗണ്ടിന്റെ പേരില്‍ ഡെബിറ്റ് കാര്‍ഡ് ബാങ്കില്‍നിന്ന് സ്വന്തമാക്കുക. അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുക. കടകളില്‍ എത്തി സാധനം വാങ്ങിയശേഷം കാര്‍ഡ് സ്‌വൈപ്പ് ചെയ്ത് പണം കൊടുക്കുക. പണം കൊണ്ടുനടക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം

4, ആധാറിലൂടെയുള്ള പണമിടപാട് (എഇപിഎസ്)

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തവര്‍ക്കുമാത്രമാണ് ഇതുപയോഗിക്കാനാവുക. ആധാര്‍ കാര്‍ഡിന്റെ കോപ്പി എല്ലായ്‌പ്പോഴും കൈയില്‍ കരുതുക. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണണ്ടെന്ന് ഉറപ്പുവരുത്തുക. ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള വിരലടയാളം പരിശോധിച്ചശേഷമാകും ഇത്തരം ട്രാന്‍സാക്ഷനുകള്‍.
ഇന്ത്യയില്‍ ഈ പദ്ധതികള്‍ കൊണ്ടുവന്നാല്‍ കള്ളപ്പണത്തെ പൂര്‍ണാമായും തടയാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണം. മോദി വിഭാവനം ചെയ്ത ഈ പദ്ധതികള്‍ വന്നാല്‍ കള്ളപ്പണക്കാര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകുക. മാത്രമല്ല ഒരുകൂട്ടരുടെ കയ്യില്‍ മാത്രം പണം കുമിഞ്ഞുകൂടുന്ന ഒരു അവസ്ഥയും ഇല്ലാതാകുമെന്നാണ് പ്രധാനമന്ത്രിയുടെ നിരീക്ഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button