News

മലപ്പുറം സ്ഫോടനം: അനേഷണത്തിൽ വഴിത്തിരിവായത്

മലപ്പുറം: കേരളപ്പിറവി ദിനത്തിൽ മലപ്പുറം സിവിൽസ്റ്റേഷനിലെ കോടതിക്കു മുന്നിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ അന്വേഷണ സംഘം പിടികൂടിയതു പ്രഷർകുക്കറിന്റെ ഉറവിടം തേടിയുള്ള യാത്രയ്ക്കൊടുവിൽ. തമിഴ്നാട്ടിലെ മധുരയിൽനിന്ന് ഇന്നലെ ഐഎൻഎ സംഘം പിടികൂടിയതു സ്ഫോടത്തിനു പിന്നിൽ പ്രവർത്തിച്ച ബേസ് മൂവ്മെന്റ് എന്ന സംഘടനയിലെ അംഗങ്ങളെയാണ്. കരീം, അബാസ് അലി, അയൂബ്, ദാവൂദ് സുലൈമാൻ, ഹക്കിം എന്നിവർ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഹക്കിം ഒഴികെയുള്ളവരാണു പിടിയിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആദ്യംതന്നെ തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചിരുന്നു.

മലപ്പുറത്തു കോടതിക്കു മുന്നിൽ നിർത്തിയിട്ട വാഹനത്തിന്റെ അടിവശത്തു പ്രഷർകുക്കറിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് ആക്രമണം നടത്തിയത്. സ്ഫോടനം നടന്ന സ്‌ഥലത്തുനിന്നു ലഭിച്ച കടലാസ് പെട്ടിയിൽ ബേസ് മൂവ്മെന്റ് എന്ന് എഴുതിയിരുന്നു.

ഇന്ത്യയുടെ ഭൂപടവും ബിൻലാദന്റെ ചിത്രവും ഒരു പെൻഡ്രൈവും ഈ പെട്ടിയിൽനിന്നു ലഭിച്ചു. സ്ഫോടനങ്ങൾ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണു പെൻഡ്രൈവിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ പ്രമുഖ സ്‌ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്നും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്തുമെന്നുമുള്ള സന്ദേശവും പെൻഡ്രൈവിൽ കണ്ടെത്തി.

പൊട്ടിത്തെറിച്ച പ്രഷർകുക്കറിന്റെ അവശിഷ്‌ടങ്ങൾ തെളിവാക്കിയാണ് എൻഐഎ അന്വേഷണം മുന്നോട്ടു പോയത്. കേരളത്തിലെ ചിലേടങ്ങളിൽ മാത്രം വിൽപ്പനയുള്ള തമിഴ്നാട്ടിൽ നിർമിച്ച പ്രഷർ കുക്കറാണു സ്ഫോടനത്തിന് ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു. ഇതു ചെന്നൈയിൽനിന്നു കൊണ്ടു വന്നതാണെന്ന സംശയം ബലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഏറെ നാളായി എൻഐഎ സംഘം തമിഴ്നാടിന്റെ വിവിധ കേന്ദ്രങ്ങളിലാണ് അന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button