Kerala

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനശൈലിയല്ല കമ്മ്യൂണിസ്റ്റുകളുടേതെന്ന് കെകെ ശൈലജ

കോഴിക്കോട്: നിലമ്പൂര്‍ മാവോയിസ്റ്റ് സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ എത്തി. മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും അനുകൂലിക്കുന്നില്ലെന്ന് ശൈലജ പറയുന്നു. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനശൈലിയല്ല കമ്മ്യൂണിസ്റ്റുകളുടേത്.

മുഖ്യമന്ത്രി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു. ഞങ്ങളുടെ നയം മാവോയിസ്റ്റ് നയമല്ല. ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള വിപ്ലവമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ശൈലജ അഭിപ്രായപ്പെട്ടു. ഒളിഞ്ഞിരുന്ന് ആക്രമണം നടത്തി ആരെയെങ്കിലും ഇല്ലാതാക്കണമെന്നുള്ള രീതി പാര്‍ട്ടിക്കില്ലെന്നും ശൈലജ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button