KeralaNews

ആര്‍.എസ്.എസ് നേതാവ് സി.പി.എം കൊടിക്കീഴില്‍

തിരുവനന്തപുരം : മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി.പത്മകുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. ആര്‍.എസ്.എസിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് താന്‍ ആര്‍.എസ്.എസ് വിടുന്നതെന്നും താല്‍ക്കാലിക നേട്ടമുണ്ടാക്കാനല്ല സി.പി.എമ്മില്‍ ചേര്‍ന്നതെന്നും പത്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ 42 വര്‍ഷമായി ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു കരമന സ്വദേശിയായ പത്മകുമാര്‍. ആര്‍.എസ്.എസിന്റെ കണ്ണൂര്‍ വിഭാഗം പ്രചാരക്, തിരുവനന്തപുരം, കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ആര്‍.എസ്.എസ് വിടുന്ന കാര്യം പത്മകുമാര്‍ അറിയിച്ചത്. പത്മകുമാറിന് സി.പി.എമ്മില്‍ ഉചിതമായ ചുമതല നല്‍കുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button