തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി നിയമിച്ച ഭരണ സമിതിയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായി. ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. എന്‍ സതീഷിന്റെ തീരുമാനം നടപ്പാക്കാനാകില്ലെന്നും സമിതി വ്യക്തമാക്കി. സമിതി അംഗങ്ങളായ മുന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, വിജയകുമാര്‍, ക്ഷേത്രം തന്ത്രി പെരിയ നമ്പി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ കെ. എന്‍ സതീഷിന് ക്ഷണമുണ്ടായിരുന്നില്ല. ഭരണ സമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ മാത്രമാണ് എക്‌സിക്യൂട്ടീവ് ഓഫീസറെന്നും ക്ഷേത്രകാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുളള യാതൊരു അധികാരവും കെ. എന്‍ സതീഷിനില്ലെന്നും ഭരണ സമിതി വിലയിരുത്തി. ഭരണ സമിതിയുടെ തീരുമാനം എക്‌സിക്യൂട്ടീവ് ഓഫീസറെ അറിയിക്കും.
Post Your Comments