KeralaNews

മലപ്പുറം സ്ഫോടനം : അല്‍-ഖ്വയ്ദ ഭീകരര്‍ പിടിയില്‍

തിരുവനന്തപുരം : മലപ്പുറം സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു അല്‍-ഖ്വയ്ദ ഭീകരര്‍ അറസ്റ്റിൽ . മധുരയിൽ നിന്നുമാണ് ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുമായി ബന്ധമുള്ള കരീം അബ്ബാസ് അലി, അയൂബ് എന്നിവരെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തത്‌. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ദാവൂദ് സുലൈമാന്‍, ഹക്കീം എന്നിവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കൊല്ലം, മൈസൂര്‍, നെല്ലൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിൽ നടന്ന സ്ഫോടനവുമായും ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രധാനമന്ത്രിയടക്കം രാജ്യത്തെ 22 പ്രമുഖ വ്യക്തികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലും ഇവര്‍ പ്രതികളാണ്. അറസ്റ്റിലായവരെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments


Back to top button