
മലപ്പുറം: മലപ്പുറം കോടതി വളപ്പിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ എൻഐഎ സംഘം ഇന്നെത്തും. അതേസമയം സിവില്‍ സ്റ്റേഷന്‍ പരിസരത്തെ സ്‌ഫോടനത്തിന് പിന്നില്‍ ‘ദ ബേസ് മൂവ്‌മെന്റ്’ എന്ന സംഘടനയാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബേസ് മൂവ്‌മെന്റ് എന്ന് രേഖപ്പെടുത്തിയ ലഘുലേഖകളാണ് സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുള്ളത്.കൂടാതെ മുൻപ് കൊല്ലത്തും ആന്ധ്രയിലെ ചിറ്റൂരിലും കര്‍ണാടകത്തിലെ മൈസൂരുവിലും നടന്ന സ്‌ഫോടനങ്ങളുമായി മലപ്പുറത്തെ സ്‌ഫോടനത്തിന് സാമ്യമുണ്ട്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച ലഘുലേഖയിൽ ഒസാമ ബിൻ ലാദന്റെ ചിത്രം അടങ്ങിയിരുന്നു.
Post Your Comments