ന്യൂഡൽഹി : ആനകള്‍ക്കതിരായ പീഡനങ്ങള്‍ തടയാന്‍ മനേകഗാന്ധിയുടെ നീക്കം. അതിന് ആദ്യപടിയെന്നോണം ക്ഷേത്രങ്ങളില്‍ ആനയെ വളര്‍ത്തുന്നതിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മനേകഗാന്ധി അറിയിച്ചു. ആനകളെ വളര്‍ത്തുന്ന ക്ഷേത്രങ്ങളും കോട്ടകളും മൃഗശാലകള്‍ക്ക് സമാനമായ രീതിയിൽ ചട്ടങ്ങൾ നടപ്പാക്കണമെന്നാണ് ശുപാർശ.
ഈ നിർദേശം നടപ്പിലായാൽ പരിപാലനത്തിന് അനുകൂലമായ സ്ഥലം, ഇണ ചേരുന്നതിനുള്ള സ്വാഭാവിക സാഹചര്യങ്ങൾ, കൃത്യമായ പരിശീലനം ലഭിച്ച പാപ്പാന്മാർ, സന്ദർശകർക്ക് കർശന നിയന്ത്രണം, മൃഗ ഡോക്ടറുടെയും ന്യൂട്രീഷ്യനിസ്റ്റിന്‍റെയും ഇവയൊക്കെ ക്ഷേത്രങ്ങളിലും ലഭ്യമാക്കേണ്ടിവരും.
Post Your Comments