ന്യൂഡല്‍ഹി: രാജ്യം കാക്കുന്ന സുരക്ഷാഭടന്‍മാരുടെ മരണം സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. കഴിഞ്ഞ രണ്ട് വഷത്തിനിടെ അതിര്‍ത്തി രക്ഷാസേനയിലെ (ബി.എസ്.എഫ്.) ഭടന്‍മാര്‍ മരിച്ചത് ശത്രുക്കളുമായുള്ള ഏറ്റുമുട്ടലില്‍ അല്ലെന്നും മറിച്ച് ഹൃദയസ്തംഭനം പോലുള്ള അസുഖങ്ങളെ തുടര്‍ന്നെന്നും റിപ്പോര്‍ട്ട്. ഈ സമയ പരിധിയില്‍ അതിര്‍ത്തി നക്‌സല്‍ ഓപ്പറേഷനുകളിലായി സേവനം അനുഷ്ഠിച്ച 774 ഭടന്‍മാരാണ് മരിച്ചത്. ഇതില്‍ 25 പേര്‍ മാത്രമാണ് സൈനിക നടപടികളില്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ അതിര്‍ത്തി രക്ഷാ സേനയായായ ബി.എസ്.എഫില്‍ 2015 ജനവരി മുതല്‍ സെപ്തംബര്‍ 2016 വരെയുള്ള കാലയളവില്‍ 117 സൈനികര്‍ ഹൃദയസ്തംഭനം മൂലവും 316 പേര്‍ മറ്റ് അസുഖങ്ങള്‍ ബാധിച്ചും മരിച്ചു.
എന്നാല്‍ സൈനികരില്‍ മലേറിയ, എയിഡ്‌സ് തുടങ്ങിയ അസുഖങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ റോഡ് റെയില്‍ അപകടങ്ങളില്‍ പെടുന്നവരുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. ബൈക്ക് അപകടങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് വളരെ ആശങ്കാജനകമായ അവസ്ഥയാണെന്ന് സൈനിക അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാനായി സൈനികര്‍ക്ക് ആരോഗ്യകരമായ ജീവിതശൈലിയും ഡ്രൈവിംഗ് പരിശീലനവും ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
ഇന്ത്യയുടെ പ്രധാന രണ്ട് പ്രധാന അയല്‍ രാജ്യങ്ങളായ പാകിസ്ഥാനുമായും ബംഗ്ലാദേശുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സുരക്ഷാ ചുമതലയ്ക്ക് വേണ്ടി നിയോഗിക്കപ്പെട്ട അര്‍ദ്ധ സൈനിക വിഭാഗമാണ് ബി.എസ്.എഫ്. എന്നാല്‍ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മറ്റ് പ്രദേശങ്ങളിലും ബി.എസ്.എഫ് ജവാന്‍മാര്‍ സേവനം നടത്താറുണ്ട്.
Post Your Comments