News

അന്യഗ്രഹജീവികള്‍ വെറും കെട്ടുകഥയല്ല ; അഭ്യൂഹങ്ങൾക്ക് അവസാനം സ്ഥിരീകരണം ലഭിക്കുന്നു

അന്യഗ്രഹജീവികളെ കുറിച്ചു അറിയാന്‍ മനുഷ്യര്‍ക്ക്‌ എന്നും കൌതുകം ആണ് .ലോകത്തിന്റെ പല കോണുകളില്‍ നിന്നും കാലങ്ങളായി അന്യഗ്രഹജീവികളെ കുറിച്ചും പറക്കും തളികകളെ കുറിച്ചും നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട് .പല പ്രമുഖ ശാസ്ത്രജന്മാരും അന്യഗ്രഹജീവികളുടെ നിലനില്‍പ്പ്‌ ശരി വെയ്ക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ അതിനൊന്നും തന്നെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല .

എന്നാല്‍ ആദ്യമായി ഇതാ ഒരു സ്ഥിരീകരണം ലഭിച്ചിരിക്കുന്നു .പടിഞ്ഞാറന്‍ ഫ്‌ളോറിഡയുടെ ആകാശത്ത് യുഎഫ്ഒ  ദൃശ്യമായതിന്റെ ദൃശ്യങ്ങള്‍ നോര്‍ത്ത് പോര്‍ട്ട് പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ഇത് ദൃശ്യമായത്. പ്രകാശം പുറപ്പെടുവിച്ച് കൊണ്ട് പറക്കുന്ന വലിയ വസ്തുവിന്റെ ദൃശ്യം പകര്‍ത്തിയത് പൊലീസിന്റെ രണ്ട് വാഹനങ്ങളില്‍ നിന്നുള്ള ഡാഷ് ക്യാമറകളാണ്. ഇതോടെ പ്രദേശ വാസികള്‍ പറക്കും തളിക തങ്ങളെ ആക്രമിച്ചാലോ എന്ന ഭീതിയിലാണ്.പൊലീസിനെ കൂടാതെ പ്രദേശത്തുള്ള നൂറോളം ആളുകള്‍ പറക്കും തളിക ആകാശത്ത് കണ്ടതായി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button