India

10 രൂപ ചോദിച്ച ചെരുപ്പു കുത്തിയ്ക്ക് സ്മൃതി ഇറാനി നല്‍കിയത് 100 രൂപ

കോയമ്പത്തൂര്‍ : പത്തുരൂപ ചോദിച്ച ചെരുപ്പുകുത്തിക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയത് നൂറ് രൂപ. ഇഷ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ വിമാത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ മന്ത്രിയുടെ ചെരിപ്പിന്റെ വള്ളി പൊട്ടുകയായിരുന്നു. തുടര്‍ന്ന് പേരൂരിലെ വേദിയിലേക്കുള്ള യാത്രാമധ്യേ, വഴിയരികിലെ ചെരുപ്പുകുത്തിയെ സമീപിക്കുകയായിരുന്നു.

ചെരുപ്പ് കൊടുത്ത ശേഷം സമീപത്തായി ഒരു സ്റ്റൂളില്‍ മന്ത്രി ഇരുന്നു. തുന്നലിന് 10 രൂപയാണ് അയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 100 രൂപ നല്‍കിയ മന്ത്രി ബാക്കി കയ്യില്‍ വെച്ചോളാനും അറിയിക്കുകയായിരുന്നു. അതേസമയം മന്ത്രിയുടെ ആനുകൂല്യം അതേപടി സ്വീകരിക്കാതെ, ഏതാനും തുന്നലുകള്‍ കൂടി നടത്തിയ ശേഷമാണ് ചെരുപ്പ് മടക്കി നല്‍കിയത്. തമിഴ്‌നാട് ബി.ജെ.പി. ജനറല്‍ സെക്രട്ടറി വാനതി ശ്രീനിവാസനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button