ദില്ലി: ഇനിമുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്പോള്‍ ഭിന്നലിംഗക്കാര്‍ക്ക് മൂന്നാം ലിംഗവിഭാഗം എന്ന കോളം പൂരിപ്പിച്ച് നല്‍കിയാന്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടും. ഭിന്നലിംഗക്കാര്‍ക്ക് ടിക്കറ്റ് നേരിട്ട് വാങ്ങാനും ബുക്ക് ചെയ്യാനും റദ്ദാക്കാനും സൗകര്യമൊരുക്കി റെയില്‍മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
ഭിന്നലിംഗക്കാര്‍ക്ക് നിയമാനുസൃതം ട്രെയിന്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ അഭിഭാകന്‍ ജംഷെദ് അന്‍സാരിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയുടെ നിര്‍ദ്ദേശപ്രകാരം റെയില്‍മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് ട്രെയിന്‍ ടിക്കറ്റില്‍ ഭിന്നലിംഗക്കാരേയും ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത്.
ഭിന്നലിംഗക്കാരെ മൂന്നാം ലിംഗക്കാരായി പരിഗണിക്കണമെന്ന 2014 സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് റെയില്‍ മന്ത്രാലയത്തിന്‍റെ തീരുമാനം.
Post Your Comments