ഇസ്ലാമാബാദ്: ഇന്ത്യ-പാക് ശത്രുത ഒന്നുകൂടി ശക്തി പ്രാപിക്കുകയാണ്. ഇരുവരും തമ്മിലുള്ള യുദ്ധം മുറുകുമ്പോള്‍ പാകിസ്ഥാന് ഇന്ത്യയില്‍ നിന്നുള്ള എല്ലാ സഹകരണവും നിര്‍ത്തലാക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറി, പരുത്തി തുടങ്ങിയവയുടെ ഇറക്കുമതി പാകിസ്ഥാന് നിറുത്താന്‍ തീരുമാനിച്ചു.
അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാഗ ബോര്ഡറിലൂടെയും കറാച്ചി തുറമുഖത്തുകൂടെയുമുള്ള ഇറക്കുമതി നിര്‍ത്തി വയ്ക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇരുവരും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. തുടര്‍ച്ചയായി ഇരുവരും വെടിവയ്ക്കല്‍ കരാര്‍ ലംഘിക്കുകയാണെന്നാണ് വിലയിരുത്തല്‍. ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതു വരെ കാര്‍ഷിക ഉത്പന്നങ്ങള്‍ സ്വീകരിക്കരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
പാകിസ്ഥാന് വേണ്ട ആവിശ്യമായ പച്ചക്കറികള്‍ പാകിസ്ഥാന് ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്ളാന്റ് പ്രൊട്ടക്ഷന്‍ മേധാവി ഇമ്രാന് ഷാമി പറഞ്ഞു.
Post Your Comments