ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയെ സൂക്ഷിക്കണമെന്ന് ഇന്ത്യന്‍ മുന്‍ സൈനിക മേധാവി ബിക്രം സിംഗ്. പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ജനറല്‍ ഒമര്‍ ജാവേദ് ബജ്‌വ വരുന്നതോടെ ഇന്ത്യ കൂടുതല്‍ കരുതലോടെയിരിക്കണമെന്ന് പറയാന്‍ കാരണമെന്താണ്?
ബജ്‌വയെക്കുറിച്ച് നന്നായി അറിയാവുന്ന വ്യക്തിയാണ് ബിക്രം സിംഗ്. അദ്ദേഹം തന്റെ സഹപ്രവര്‍ത്തകനായിരുന്നുവെന്നാണ് ബിക്രം പറയുന്നത്. കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ബജ്‌വ. ഇദ്ദേഹം പാകിസ്ഥാന്റെ സൈനിക തലപ്പത്ത് എത്തുമ്പോള്‍ പാകിസ്ഥാന് കൂടുതല്‍ കരുത്തുണ്ടാകുമെന്നാണ് ബിക്രം പറയുന്നത്. ഇത്് ഇന്ത്യയ്ക്ക് തിരിച്ചടിയാകാനാണ് സാധ്യത.
യു.എന്നില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലോകസമാധാനത്തിനു വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്നാല്‍, സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്ന് കരുതേണ്ടതില്ല. സ്വന്തം രാജ്യത്തിന്റെ താത്പര്യമാണ് അദ്ദേഹം പരിഗണിക്കുകയെന്നും ബിക്രം കൂട്ടിച്ചേര്‍ത്തു.
ബജ്‌വ എത്തുന്നതോടെ പാകിസ്ഥാന്റെ സൈനിക ശക്തിയില്‍ വന്‍ മാറ്റത്തിനു സാധ്യതയുണ്ട്.
Post Your Comments