News

കാസ്ട്രോയുടെ മരണം ഇവർ ആഘോഷമാക്കുന്നു

മിയാമി:കാസ്ട്രോയുട മരണവാര്‍ത്ത ടെലിവിഷനിലൂടെ അറിഞ്ഞ മിയാമിയിലെ കുടിയേറ്റക്കാര്‍ കൂട്ടത്തോടെ തെരുവുകളിലേയ്ക്ക് ഒഴുകി ആഘോഷം തുടങ്ങി. കൊട്ടും പാട്ടും മുദ്രവാക്യങ്ങളുമായി മിയാമിയുടെ തെരുവുകള്‍ നിറഞ്ഞു കവിഞ്ഞു.

കിളവന്‍ മരിച്ചു, ക്യൂബ സ്വതന്ത്രമായി. സന്തോഷത്തിന്റെയും സ്വാതന്ത്യത്തിന്റെയും സുദിനങ്ങള്‍ ക്യൂബയെ പുണര്‍ന്നിരിക്കുന്നു.ജനങ്ങള്‍ ആരവം മുഴക്കി. നുരഞ്ഞൊഴുകുന്ന ഷാപെയ്ന്‍ ഗ്ലാസുകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സ്വാതന്ത്യം എന്ന് ജനം അലറി വിളിച്ചു. കാസ്ട്രോയുടെ മരണം അവര്‍ കാത്തിരിക്കുകയായിരുന്നു .ഇടയ്ക്കിടെ കാസ്ട്രോ മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ വരുന്നതു കാരണം കാസ്ട്രോയുടെ മരണം തമാശയായി കണ്ടിരുന്ന മിയാമിയിലെ രാഷ്ട്രീയ അഭയാര്‍ത്ഥികള്‍ കാസ്ട്രോ മരിച്ചുവെന്ന വാര്‍ത്ത ആനന്ദം നല്‍കുന്നതായിരുന്നു.
1961 ല്‍ 18 -ാം വയസില്‍ അമേരിക്കയിലേയ്ക്ക കുടിയേറിയ ക്യൂബക്കാരന്‍ ജെയ് ഫെര്‍ണാണ്ടസ് (72) ഇങ്ങനെ പറഞ്ഞു. സാത്താനേ, ഫിദല്‍ നിന്റെയായി കഴിഞ്ഞു അയാള്‍ക്ക് അര്‍ഹിക്കുന്നത് നല്‍കുക. ഫിദലിന് നിത്യശാന്തി നല്‍കരുതെന്നും ഫെര്‍ണാണ്ടസ് സാത്താനോട് പരിഭവിക്കുന്നു.

1950 കളില്‍ കാസ്ട്രോയുടെ നേതൃത്വത്തിലുളള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോട് സന്ധി ചെയ്യാന്‍ കഴിയാതിരുന്ന സമ്പന്ന മധ്യവര്‍ഗ്ഗം അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങളിലേയ്ക്ക ചേക്കേറുകയായിരുന്നു.അമേരിക്ക. സ്പെയിന്‍, ഇറ്റലി കാനഡ സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് 15 ലക്ഷത്തോളം ക്യൂബക്കാര്‍ പ്രവാസികളായി ചേക്കേറിയിട്ടുണ്ടെന്നാണ് കണക്ക്,. അമേരിക്കയില്‍ കുടിയേറിയ ക്യൂബക്കാരില്‍ മിക്കവാറും പേര്‍ തങ്ങളെ രാഷ്ട്രീയ അഭയാര്‍ത്ഥികളായിട്ടാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഇത് അവര്‍ക്കു അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളില്‍ ഇളവുകള്‍ ലഭിക്കാന്‍ സഹായിക്കുന്നു. ഫ്ളോറിഡ, ന്യുയോര്‍ക്ക് കെന്‍ടുക്കി,ടെക്സാസ് കാലിഫോര്‍ണിയ ന്യുജെഴ്സി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ കൂട്ടത്തോടെ പാര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button