തിരുവനന്തപുരം: കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലെയ്‌സ് എന്ന സ്‌നാക്‌സ് ഇഷ്ടപ്പെടുവരാണ്. ചിലര്‍ക്ക് ഇത് കഴിച്ചാലും മതിയാവില്ല. കുട്ടികളെ ആകര്‍ഷിക്കുന്ന മിശ്രിതം അതില്‍ ചേര്‍ക്കുന്നുവെന്ന് തന്നെ പറയാം. ലെയ്‌സിനെക്കുറിച്ചുള്ള ഒട്ടേറെ വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ സ്‌നാക്‌സാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലെയ്‌സ് കത്തിച്ചാല്‍ പ്ലാസ്റ്റിക് പോലെ കത്തും എന്നുവരെ കണ്ടു. ഇപ്പോളിതാ ലെയ്‌സിനെ ചുറ്റിപ്പറ്റി മറ്റൊരു റിപ്പോര്‍ട്ടു കൂടി എത്തി.
ലെയ്‌സ് കവര്‍ പൊട്ടിച്ചയാള്‍ ഒന്നു ഞെട്ടി. കവറിനുള്ളില്‍ ചിപ്‌സ് മാത്രമല്ല ഒരു ഗ്ലൗസും കൂടിയുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ മടവൂരിലാണ് സംഭവം. സുഭാഷ് കൃഷ്ണന്‍ കഴിഞ്ഞ ദിവസം വൈകിട്ട് വാങ്ങിയ ലെയ്‌സിനുള്ളിലാണ് ഇങ്ങനെയൊരു കാഴ്ച കണ്ടത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(എഫ്.എസ്.എസ്.എ.ഐ) ചിഹ്നം പതിച്ച പാക്കറ്റില്‍ നിന്നാണ് ഇത് കിട്ടിയതെന്നത് ഗൗരവമുള്ള കാര്യം തന്നെ.
സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് സുഭാഷ് ഇ-മെയില്‍ വഴി പരാതി നല്‍കി. തനിക്ക് കിട്ടിയ ഗ്ലൗസിന്റെ ചിത്രമുള്‍പ്പെടെ സുഭാഷ് ഫേസ്ബുക്കിലുമിട്ടു. പന്നിയുടെ കൊഴുപ്പില്‍ നിന്നുള്ള ഇ.631 എന്ന രാസപദാത്ഥം ചേര്‍ത്താണ് ലെയ്‌സ് നിര്‍മ്മിക്കുതെന്ന ആരോപണവും മുന്‍പ് ഉയര്‍ന്നിരുന്നു. എന്നാല്‍, കമ്പനി ഈ ആരോപണത്തെ തള്ളുകയായിരുന്നു.
Post Your Comments