റിയാദ് : 10 മാസത്തിലേറെയായി ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെടുന്ന 100ലധികം വരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇന്ത്യന്‍ എംബസി അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപ്പെട്ടത്. ജുബൈല്‍ റോയല്‍ കമ്മീഷന്‍ ക്യാമ്പ് 2 ലാണ് മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ യാതനയില്‍ കഴിയുന്നത്. 14 മലയാളികള്‍ ഉള്‍പ്പെടെ 123 തൊഴിലാളികളാണ് ജുബൈല്‍ ക്യാമ്പിലുള്ളത്.രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനക്കാരാണ് മറ്റുള്ളവര്‍.ജോലിയോ ശമ്പളമോ ലഭിക്കാത്തതിനാല്‍ ജുബൈല്‍ ലേബര്‍ ഓഫീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ കമ്പനി അധികൃതര്‍ എത്താത്തതിനാല്‍ കേസ് ദമാമിലേക്ക് മാറ്റി.താമസ സൗകര്യവും ഭക്ഷണവും കമ്പനി നല്‍കുന്നുണ്ട്.എന്നാല്‍ പലരുടെയും ഇഖാമ കാലാവധിയും മെഡിക്കല്‍ ഇന്‍ഷ്വറന്‍സും കഴിഞ്ഞതിനാല്‍ ചികിത്സ മുടങ്ങി.എംബസിയില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ റിതേഷ് ക്യാമ്പ് സന്ദര്‍ശിച്ചു തൊഴിലാളികളുമായി സംസാരിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിര നടപടിയെടുക്കുമെന്ന് അദ്ദേഹം
Post Your Comments