ന്യൂഡൽഹി: വരുമാനം വെളിപ്പെടുത്തൽ പദ്ധതി പ്രകാരം വെളിപ്പെടുത്തിയ തുകയുടെ നികുതിയുടെ ആദ്യ ഗഡു ഈ മാസം മുപ്പത്തിനകം അടയ്ക്കാൻ ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ പദ്ധതിയുടെ പ്രയോജനം ലഭ്യമാകില്ല.
വെളിപ്പെടുത്തിയ തുകയ്ക്ക് ബാധകമായ നികുതിയുടെ 25 ശതമാനം ആദ്യഗഡുവായി അടയ്ക്കണം. അടുത്ത ഘട്ടമായി 25 ശതമാനം 2017 മാര്‍ച്ച് 31ന് ഉള്ളിലും ബാക്കി 50 ശതമാനം 2017 സെപ്തംബര്‍ 30 ന് ഉള്ളിലും അടയ്ക്കണം. വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ 64,275 പേരില്‍ നിന്നായി 65,250 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെട്ടതിന് ശേഷമാണ് നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം നടപ്പിലാക്കിയത്.
Post Your Comments