കൊച്ചി: മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പേര് രംഗത്തെത്തിയതോടെ വിശദീകരണവുമായി മന്ത്രി ജി സുധാകരന്. നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹത നിഴലിക്കുന്നുണ്ടെന്നാണ് ആരോപണം. പോലീസ് നടപടി വിശ്വസനീയമല്ലെന്നും ആരോപണമുണ്ടായിരുന്നു.
എന്നാല്‍, മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സര്‍ക്കാരിന്റെ അറിവോടെയല്ല. ഏറ്റുമുട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയല്ല നടന്നതെന്ന് സുധാകരന് പറയുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിലൂടെ വസ്തുത പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments