News

നിലമ്പൂർ ഏറ്റുമുട്ടല്‍: മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം : നിലമ്പൂർ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തും. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ക്ക് ചുമതല നല്‍കിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമഗ്രമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, നിലമ്ബൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നയാവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി. മൃതദേഹം കോഴിക്കോട് മെഡക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ മൊത്തം 26 മുറിവുകള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.മാവോയിസ്റ്റ് നേതാക്കളെ കണ്ട ഉടനെ പൊലീസ് വെടിവച്ചിരിക്കാമെന്നാണ് മുറിവുകള്‍ വിലയിരുത്തിയവരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button