ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മൂലമറ്റത്തും കൂടംകുളത്തും വൈദ്യുതോല്‍പാദനം കുറച്ചതോടെയാണ് സംസ്ഥാനത്ത് ഇങ്ങനെ ഒരു ആശങ്ക വര്‍ധിച്ച് വരുന്നത്. കൂടംകുളത്തുനിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ 120 മെഗാവാട്ടിന്റെ കുറവാണുള്ളത്. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതിവാങ്ങി പ്രതിസന്ധി തരണംചെയ്യാനാണ് സര്‍ക്കാരിന്റെ ശ്രമം എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതോടെ മൂലമറ്റത്തെ ഉല്‍പാദനം പകുതിയായി കുറഞ്ഞു. ഇടുക്കി അണക്കെട്ടിലെ പവര്‍ ഹൗസിലെ ടര്‍ബൈനിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന ഇന്‍ലറ്റ് വാല്‍വില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നാണ് മൂലമറ്റം പവര്‍ഹൗസിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്.പ്രതിസന്ധി മറികടക്കാന്‍ ഉയര്‍ന്നവിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത വര്‍ധിച്ചത്.
Post Your Comments