തിരുവനന്തപുരം:ഫോട്ടോഷോപ്പ് അറിയുന്നതുകൊണ്ട് എന്ത് തോന്നിവാസവും ചെയ്യാമെന്ന് വിചാരിക്കുന്നവരും നമ്മുടെ സൈബര്‍ സ്പേസില്‍ ഉണ്ട് എന്ന് തെളിയിക്കുന്നതാണ് സൈബർ സഖാക്കളുടെ കഴിഞ്ഞ രണ്ടു ദിവസമായുള്ള ഫേസ് ബുക്ക് പോസ്റ്റുകൾ. ബല്‍റാമിന്റെ അച്ഛന് വിളിക്കാനും സൈബര്‍ സഖാക്കള്‍ക്ക് ഒരു മടിയും ഇല്ല. എന്നിട്ട് ഇതെല്ലാം പൊതു സമൂഹത്തിന് മുന്നില്‍ തന്നെയാണ് അവര്‍ പ്രദര്‍ശിപ്പിക്കുന്നതും.
നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തോടുള്ള പ്രതികരണമായിരുന്നു വിടി ബല്‍റാമിന്റെ ആ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി വിജയന് ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്‍ ആയി രൂപാന്തരം പ്രാപിക്കുന്ന ഒരു ഫോട്ടോഷോപ്പ് ചിത്രം. എന്തുകൊണ്ട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്ന ചോദ്യമാണ് ബല്‍റാം ഉന്നയിച്ചത്. എന്നാല്‍ ഇതിനെ സൈബര്‍ സഖാക്കള്‍ നേരിടുന്നത് സഹിഷ്ണുതയുടെ തരിമ്പ് പോലും ശേഷിക്കാതെയാണ്. തങ്ങള്‍ക്കും അറിയാം ഫോട്ടോഷോപ്പ് എന്ന് പറഞ്ഞുകൊണ്ടാണിത്. എന്നാല്‍ ബല്‍റാമിന്റെ അമ്മയെ കുറിച്ച് പോലും വന്‍ അധിക്ഷേപം ഉന്നയിക്കുന്ന പോസ്റ്റുകള്‍ സംസ്കാരത്തിന്റെ എല്ലാ അതിര് വരമ്പുകളേയും ലംഘിക്കുന്നവയാണ്.
Post Your Comments