India

അമിത വേഗതയിലെത്തിയ കാര്‍ കുട്ടികളുടെ ദേഹത്ത് കൂടി കയറിയിറങ്ങി

മുംബൈ : താനെയില്‍ അമിത വേഗതയിലെത്തിയ കാര്‍ കുട്ടികളുടെ ദേഹത്ത് കൂടി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു വയസും എട്ടുവയസും പ്രായമുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. അപകട സ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ദിലീപ് ഗുഞ്ചാള്‍ എന്നയാളാണ് പിടിയിലായത്. അലക്ഷ്യമായി വണ്ടിയോടിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button