NewsIndiaUncategorized

മാസാവസാനത്തിൽ ശമ്പളം എടുക്കാൻ എടിഎമ്മിലും ബാങ്കിലും എത്തുന്നവർക്ക് വേണ്ടി, കേന്ദ്രസർക്കാരിന്റെ വിദഗ്‌ദസംഘം വിപുലമായ തയ്യാറെടുപ്പുകളോടെ

മുംബൈ: മാസാവസാനത്തിൽ ശമ്പളം എടുക്കാനായി എടിഎം കൗണ്ടറിന് മുന്നിലും ബാങ്കിലും ഉണ്ടാകുന്ന തിരക്ക് പരിഹരിക്കാനായി പ്രത്യേക സംഘം എത്തും. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 7 വരെ ഉണ്ടായേക്കാവുന്ന തിരക്ക് മുന്നില്‍ കണ്ടാണ് ഇവർ എത്തുന്നത്. ആഭ്യന്തരം, ധനകാര്യം, ആര്‍ബിഐ, ബാങ്കുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. കൂടാതെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്, എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ലോജിസ്റ്റിക് കമ്പനികള്‍, എടിഎം മെഷീന്‍ നിര്‍മാതാക്കള്‍ എന്നിവരും സംഘത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

എടിഎമ്മുകളില്‍ ഏറ്റവും കൂടുതല്‍ തിരക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിൽ പണ ലഭ്യത ഉറപ്പ് വരുത്തുക, തിരക്കിനെ നിയന്ത്രിക്കുക എന്നിവയായിരിക്കും ഇവരുടെ ലക്ഷ്യം. ശമ്പള ദിവസങ്ങളിൽ സാധാരണ ഗതിയിലേക്കാള്‍ 60 മുതല്‍ 70 ശതമാനം വരെ വര്‍ധനവാണ് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനായി ഉണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button