പിടിയിലായത് ബി.ജെ.പി ന്യൂനപക്ഷ സെല്‍ പ്രവര്ത്തകന്
ഭോപ്പാല്‍● പ്രധാനമന്ത്രിയുടെ ആക്ഷേപകരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ബി.ജെ.പി ന്യൂനപക്ഷ സെല്‍ അംഗം അറസ്റ്റില്‍. ബാന്‍മോര്‍ സ്വദേശിയായ അസ്ലം ഖാന് (25) ആണ് പിടിയിലായത്.
മൊബൈല്‍ ഫോണ്‍ കടയുടമയായ ഇയാള്‍ പ്രധാനമന്ത്രി ചെരുപ്പുകള്‍ കൊണ്ടുള്ള ഹാരമണിഞ്ഞ് നില്ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രം വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നവംബര്‍ 20 നാണ് ഇയാള്‍ ചിത്രം നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. സംഭവം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പ്രാദേശിക നേതാവായ രാംബരന്‍ മവായിയുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 505(2) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡില്‍ വിട്ടു. ചോദ്യം ചെയ്യലിനിടെ മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ താന്‍ സന്തുഷ്ടനല്ലെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.
Post Your Comments