ന്യൂഡല്‍ഹി : നോട്ടുനിരോധന വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പേടിയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തിന് വെളിയില്‍ നടക്കുന്ന പോപ് സംഗീത പരിപാടിയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ടെങ്കിലും നോട്ടു നിരോധന വിഷയത്തില്‍ പാര്‍ലമെന്റ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സമയമില്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ടു നിരോധന വിഷയം നേരത്തെ തന്നെ ബി.ജെ.പി നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മോദി എന്തിനെയാണ് ഇത്രയും ഭയക്കുന്നതെന്ന് വ്യക്തമാക്കണം. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ താന്‍ മോദിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നട്ടുനിരോധനം മൂലം ബുദ്ധിമുട്ട് അനുഭവിച്ചവരെ മോദി വിദേശത്തിരുന്ന് കളിയാക്കി. എന്നിട്ട് തിരികെയെത്തിയപ്പോള്‍ വികാരാധീതനായി സംസാരിച്ചുവെന്നും രാഹുല്‍ പരിഹസിച്ചു. എന്നാല്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവം എന്താണെന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധവുമായി ബന്ധപ്പെട്ട വിഷയത്തിലെ ചര്‍ച്ചയ്ക്കായി മോദി സഭയിലെത്തുന്നില്ലെന്നാണ് പ്രധാന പ്രശ്നം. ഇനി അദ്ദേഹം ലോക്സഭയിലെത്തുമ്പോഴേക്കും പ്രശ്നമെല്ലാം തീര്‍ന്നിട്ടുണ്ടാകും. ലോക്സഭയില്‍ ഇരിക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ല. എന്തിനെയൊ മോദി ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments