NewsIndia

നോട്ട് അസാധുവാക്കല്‍ : വിമര്‍ശിക്കുന്നവരുടെ യഥാര്‍ത്ഥ പ്രശ്നം എന്തെന്ന്‍ വ്യക്തമാക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിക്കുന്നവരുടെ പ്രധാന പ്രശ്നം അവർക്ക് കള്ളപ്പണം വെളുപ്പിക്കാൻ ആവശ്യത്തിന് സമയം കിട്ടാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേന്ദ്ര സർക്കാര്‍ നടപടിയെ എതിർക്കുന്നവരുടെ പ്രശ്നം സർക്കാർ ആവശ്യത്തിന് ഒരുക്കങ്ങൾ നടത്തിയിട്ടില്ല എന്നതല്ല. മറിച്ച്, ഈ തീരുമാനം നേരത്തെ അറിയാനോ കൈവശമുള്ള കള്ളപ്പണം വെളുപ്പിക്കാനോ സമയം കിട്ടിയില്ല എന്നതാണെന്നും മോദി ആരോപിക്കുകയുണ്ടായി.

എല്ലാവർക്കും അവരുടെ കൈവശമുള്ള പണം ഉപയോഗിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, ലോകത്തിൽ വരുന്ന മാറ്റങ്ങൾ നാം തിരിച്ചറിയണം. കറൻസി രഹിതമായ സാമ്പത്തിക ഇടപാടുകള്‍ക്കാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. കൂടാതെ ഇന്ത്യയിലെ സാധാരണ പൗരൻമാർ പോലും അഴിമതിക്കും കള്ളപ്പണത്തിനും എതിരെ പോരാടുന്ന പടയാളികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ ഭരണഘടനാ ദിനത്തിൽ പാർലമെന്റ് പരിസരത്ത് സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.കാലം കഴിയുന്തോറും ജനങ്ങള്‍ അവരുടെ ഭരണഘടനാപരമായ കർത്തവ്യങ്ങൾ മറന്നുപോവുകയും എന്നാൽ അവകാശങ്ങൾ മാത്രം ഓർത്തിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി.നമ്മുടെയൊക്കെ ജീവിതത്തിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് സവിശേഷ സ്ഥാനമുണ്ടെന്നും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും ജീവിതത്തിൽ പകർത്താൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button