ന്യൂഡൽഹി:പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ ആഞ്ഞടിക്കാനായി ഹിന്ദി പഠിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.ദേശീയ തലത്തില്‍ കൂടി തന്‍റെ സാന്നിധ്യം ശക്തമാക്കുക എന്നതാണ് മമതയുടെ ഹിന്ദി പഠിത്തത്തിനു പിന്നിലെ രഹസ്യം.
ഹിന്ദി തനിക്ക് ഇനിയും വഴങ്ങിയിട്ടില്ലെന്ന് മമത മുൻപേ തുറന്ന് സമ്മതിച്ചിട്ടുണ്ട്.പ്രസ്താവനങ്ങള്‍ ഇറക്കുമ്പോള്‍ ഹിന്ദി പദങ്ങളുടെ ശരിയായ അര്‍ത്ഥം അറിയാന്‍ മമത മറ്റുള്ളവരുടെ സഹായം തേടാറുണ്ടായിരുന്നു.ഈ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ മമത സമകാലിക വിഷയങ്ങളില്‍ പതിവ് ഇംഗ്ലീഷ് ട്വീറ്റുകളില്‍ നിന്നു വ്യത്യസ്തമായി ഹിന്ദിയിലും ട്വീറ്റു ചെയ്യാന്‍ തുടങ്ങിയിരുന്നു.
മമത ഇതിനായി ബംഗാളി-ഹിന്ദി ഡിക്ഷണറി വാങ്ങിയെന്നു തൃണമൂല്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ ലെവലിൽ നേതാക്കളുമായി സംവദിക്കുന്നതു സുഗമമാക്കാനായി മമത ഹിന്ദി ടീച്ചറെ ഏർപ്പാടാക്കുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
Post Your Comments