KeralaNews

അഞ്ചേരി ബേബി വധം: മന്ത്രി എം എം മണി നാളെ കോടതിയിൽ

തൊടുപുഴ: അഞ്ചേരി ബേബി വധത്തിൽ രണ്ടാം പ്രതിയായ മന്ത്രി എം എം മണി നാളെ കോടതിയിൽ ഹാജരാകും. നേരത്തെ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും മണി കോടതിയില്‍ ഹാജരായിരുന്നില്ല.തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാല്‍ നേരത്തെ രണ്ടു തവണയും കോടതിയിൽ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.1982 നവംബര്‍ 13 നായിരുന്നു അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. മാണിയുടെ വിവാദമായ 1 ,2 ,3 പ്രസംഗത്തോടെയാണ് ഈ കേസ് വീണ്ടും അന്വേഷണത്തിന് ഉത്തരവായത്.കഴിഞ്ഞ ദിവസമാണ് പിണറായി മന്ത്രിസഭയില്‍ അംഗമായി എം.എം മണി സത്യപ്രതിജഞ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button