ജമ്മു: കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ഭീകരര്‍ രണ്ട് തവണ നുഴഞ്ഞുകയറ്റശ്രമം നടത്തി. എന്നാല്‍, അതിശക്തമായി തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. നുഴഞ്ഞു കയറാനുള്ള ഭീകരരുടെ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു.
ഗുല്‍മാര്‍ഗ്, നൗഗാം എന്നീ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. പാകിസ്ഥാന് ഇതില്‍ പങ്കുണ്ടെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിയുതിര്‍ത്താണ് ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. ബസ് യാത്രക്കാരടക്കം മരണപ്പെട്ടതായിട്ടാണ് പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇന്ത്യ-പാക് ശക്തമായ ആക്രമണമുണ്ടായിരുന്നു.
Post Your Comments