ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകൾ കുറച്ചു. വിവിധ കാലയളവിലേക്കുള്ള നിക്ഷപങ്ങളുടെ പലിശനിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ 1. 25 ശതമാനം മുതല്‍ 1.9 ശതമാനം വരെ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്..
നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളിലെ നിക്ഷേപം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് പലിശ കുറച്ചത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ നടന്നത്.നിക്ഷേപ പലിശ നിരക്ക് കുറച്ച സാഹചര്യത്തില്‍ വായ്പ പലിശ നിരക്കുകളും ബാങ്കുകള്‍ കുറച്ചേക്കാനാണ് സാധ്യത.ഇതേ തുടർന്ന് രാജ്യത്തെ മറ്റ് ബാങ്കുകളും പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് സൂചന.
Post Your Comments