KeralaNews

പതിനൊന്നാം വർഷവും മലചവിട്ടാൻ റഷ്യയിൽ നിന്ന് സ്വാമിമാർ എത്തി

സന്നിധാനം: അയ്യപ്പനെ കാണാന്‍ റഷ്യയില്‍ നിന്ന് ഇത്തവണയും അവരെത്തി. തുടര്‍ച്ചയായി ഇത് പതിനൊന്നാം വര്‍ഷമാണ് അയ്യപ്പന്മാർ മലചവിട്ടുന്നത്. ഇന്ത്യന്‍ ദാര്‍ശനിക ചിന്തകളില്‍ ആകൃഷ്ടനായി ഹിന്ദുമതം സ്വീകരിച്ച സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് സ്വദേശി ഇല്ലിയ എന്ന ഇന്ദുചൂഢന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. അദ്ദേഹത്തിന്റെ രണ്ട് മക്കളും സുഹൃത്തുക്കളായ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്നതായിരുന്നു സംഘം. നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതം അടക്കമുള്ള ആചാരങ്ങളെല്ലാം പാലിച്ചായിരുന്നു ഇവരുടെ മലകയറ്റം.

ശരണമന്ത്രങ്ങള്‍ വ്യക്തമായി ഉച്ചരിക്കുന്ന റഷ്യന്‍ സംഘം മറ്റ് ഭക്തര്‍ക്ക് കൗതുകമായി. ഇല്ലിയ ഇടുക്കിയിലെ ഒരു വേദപഠന കേന്ദ്രത്തില്‍ നിന്നാണ് ആധ്യാത്മിക വിഷയങ്ങളില്‍ പഠനം നടത്തിയത്. തുടര്‍ന്ന് ഹിന്ദുമതം സ്വീകരിക്കുകയും ഇന്ദുചൂഢനെന്നു പേര് മാറ്റുകയും ചെയ്തു. അദ്ദേഹത്തില്‍ നിന്ന് വേദപാഠങ്ങള്‍ പഠിക്കാന്‍ സ്വന്തം നാട്ടില്‍ ഒട്ടേറെപ്പേരുണ്ടായി. ഇപ്പോള്‍ നാട്ടിലെ ബിസിനസ്സിനൊപ്പം ആധ്യാത്മിക ചിന്തകളും പ്രവര്‍ത്തനങ്ങളും നടത്തുന്നു.

എല്ലാ മണ്ഡലകാലത്തും അയ്യപ്പദര്‍ശനം നടത്തുമെന്നും നാട്ടില്‍ ഒട്ടേറെപ്പേര്‍ക്ക് തന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാണെന്നും അദ്ദേഹം പറയുന്നു. കൊച്ചി സ്വദേശി മഹേശനാണ് പെരിയസ്വാമി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റഷ്യന്‍ സ്വാമിമാരുമായി മലയിലെത്തുന്നത് മഹേശന്‍ സ്വാമിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button