ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന ബിഹാര്‍ എം.എല്‍.എ രാജ്ബല്ലാബ് യാദവിന് ഒരുതരത്തിലുള്ള ഇളവും നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. 15കാരിയെ പീഡിപ്പിച്ച രാജ്ബല്ലാബ് യാദവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ബിഹാര്‍ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം നടന്നിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പീഡനവാര്‍ത്ത തെളിഞ്ഞതോടെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, ഇയാള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍ ലാലുപ്രസാദിന്റെ അനുയായികള്‍ ചെയ്തു കൊടുത്തുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ആറുമാസത്തെ ജയില്‍വാസത്തിനു ശേഷമാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതിക്ക് പുറത്ത് ശക്തമായ ബന്ധങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം നല്‍കിയതിനെതിരെ പെണ്‍കുട്ടിയുടെ പിതാവും രംഗത്തെത്തിയിരുന്നു. ജാമ്യം ലഭിച്ച ശേഷം ഇയാള്‍ ലാലുപ്രസാദിനെ സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ഫ്രബ്രുവരിയിലാണ് 15കാരിയെ സ്വന്തം വീട്ടില്‍ വെച്ച് എംഎല്‍എ പീഡിപ്പിക്കുന്നത്.
Post Your Comments